
കളമശേരി : കളമശേരിയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. ചൂണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍ (34) ആണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജങ്ഷനിലെ സെന്‍ട്രല്‍ ജുമാമസ്ജിദിന് സമീപമാണ് കൊലപാതകം നടന്നത്. ഒരു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ നിന്നും എച്ച്എംടി ജങ്ഷനിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അനീഷ്.
മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ ഓടിക്കയറിയ ശേഷം അനീഷിനെ കുത്തുകയായിരുന്നു. യാത്രക്കാരുടെ മുന്നില്‍ വച്ചാണ് കൊല നടന്നത്. കുത്തിയ ശേഷം പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി. അനീഷിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




