Section

malabari-logo-mobile

രോഗം മൂര്‍ച്ഛിച്ച കുഞ്ഞിന്‌ ഉയര്‍ന്ന ജാതിക്കാരുടെ രക്തം ചോദിച്ച്‌ ട്വീറ്റ്‌;വിമര്‍ശനവുമായി പാശ്ചാത്യ മാധ്യമങ്ങള്‍

HIGHLIGHTS : രോഗമം മൂര്‍ച്ഛിച്ച കുഞ്ഞിന്‌ ഉയര്‍ന്ന ജാതിക്കാരുടെ രക്തം ആവശ്യപ്പെട്ട്‌ സംഘടനയുടെ ട്വിറ്റ്‌ അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയായി. ഹൈദരബാദിലെ രക്ത...

Untitled-1 copyരോഗമം മൂര്‍ച്ഛിച്ച കുഞ്ഞിന്‌ ഉയര്‍ന്ന ജാതിക്കാരുടെ രക്തം ആവശ്യപ്പെട്ട്‌ സംഘടനയുടെ ട്വിറ്റ്‌ അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയായി. ഹൈദരബാദിലെ രക്ത ദാനം ചെയ്യുന്നവരുടെ ഗ്രൂപ്പായ ബ്ലഡ്‌ പ്ലസ്‌ ആണ്‌ ഇത്തരത്തിലൊരു ട്വിറ്റിട്ട്‌ വെട്ടിലായത്‌. കമ്മ ജാതിയില്‍പ്പെട്ടവരുടെ മാത്രം രക്തമെ സ്വീകരിക്കു എന്നാണ്‌ ട്വിറ്റിന്റെ ഉളളടക്കം. ആന്ധ്രാപ്രദേശിലെ വളരെ പ്രബലമായ ജാതികളിലൊന്നാണ്‌ കമ്മ.

ഹൈദരാബാദിലെ മാക്‌സ്‌ ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്കുവേണ്ടിയാണ്‌ രക്തം ആവശ്യപ്പെട്ടത്‌. ട്വിറ്റ്‌ വന്ന്‌ മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ ജാതി വിഭജനത്തെ വിമര്‍ശിച്ച്‌ പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളാണ്‌ വന്നത്‌. എന്നാല്‍ സംഭവം വിവാദമായതോടെ സംഘടന ട്വിറ്റ്‌ പിന്‍വലിക്കുകയും മാപ്പു ചോദിക്കുകയും ചെയ്‌തു.

sameeksha-malabarinews

അതെസമയം ജാതിക്കാരുടെ ചോര ആവശ്യപ്പെട്ടയാളെ കണ്ടെത്താനുള്ള ശ്രമവും വിഫലമായി. ഇയാള്‍ നല്‍കിയ നമ്പറില്‍ ആളെ വിളിച്ചിട്ട്‌ കിട്ടിയിട്ടില്ല, എന്നാല്‍ മാക്‌സ്‌ ആശുപത്രി അധികൃതര്‍ ഇതാരാണെന്ന്‌ വെളിപ്പെടുത്താന്‍ തയ്യാറിയില്ല. കുട്ടിക്ക്‌ രക്തം നല്‍കാന്‍ ഏറെ പേര്‍ എത്തിയിരുന്നതായി മാത്രമാണ്‌ ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്ന വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!