കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ ഖാദി ഓണം മേള

കോഴിക്കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ ഇന്നും നാളെയും (സംപ്തംബര്‍ 5,6) ഖാദി ഓണം മേള നടത്തുന്നു. യൂനിവേഴ്സിറ്റി ക്യാമ്പസില്‍ സി.എച്ച് ലൈബ്രറിക്ക് സമീപമുള്ള ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ സ്റ്റേജിലാണ് മേള നടത്തുന്നത്. ഉല്പന്നങ്ങള്‍ക്ക് 30% വിലക്കുറവ് ലഭിക്കും. കൂടാതെ ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനകൂപ്പണുകള്‍ ലഭിക്കും.

ആഴ്ച തോറും നറുക്കെടുപ്പിലൂടെ ആയിരം മുതല്‍ 5000 വരെയുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കും. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസ് തവണ വ്യവസ്ഥയില്‍ നടത്തുന്നതിനും സൗകര്യമുണ്ട്. മേളയില്‍ ജീവനക്കാര്‍ക്ക് പുറമേ പൊതുജനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സൗകര്യമുണ്ടാകുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top