Section

malabari-logo-mobile

കേസരി

HIGHLIGHTS : kesari

ആവശ്യമായ സാധനങ്ങള്‍:-

നെയ്യ് – അരക്കപ്പ്
ഉണക്കമുന്തിരി – കാല്‍ കപ്പ്
കശുവണ്ടിപ്പരിപ്പ് – കാല്‍ കപ്പ്
റവ – ഒരു കപ്പ്
പാല്‍ – അരക്കപ്പ്
വെള്ളം – രണ്ടു കപ്പ്
പഞ്ചസാര – രണ്ടു കപ്പ്
കുങ്കുമപ്പൂവ് – ഒരു നുള്ള്

sameeksha-malabarinews

പാകം ചെയ്യുന്ന വിധം:-

പ്രഷര്‍ കുക്കറില്‍ നെയ്യ് (രണ്ട് മൂന്നു വലിയ സ്പൂണ്‍ മാറ്റി വച്ച ശേഷം ചൂടാക്കി ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും വറുത്തു മാറ്റി വയ്ക്കുക. ബാക്കി നെയ്യില്‍ റവ ചേര്‍ത്തു ചെറുതീയില്‍ അഞ്ച്-10 മിനിറ്റ് വറുക്കണം. ഇതിലേക്ക് പാലും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക.

ഇതിലേക്കു പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ത്തിളക്കണം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും ചേര്‍ത്തു നന്നായി ഇളക്കുക. കുറച്ച് നേരം വേവിച്ച ശേഷം ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേക്ക് മാറ്റുക. കഷ്ണങ്ങളായി മുറിച്ച് ചൂടാറിയ ശേഷം കഴിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!