പരപ്പനങ്ങാടി : കേരളാ വിഷന്‍ ക്യാമറാമാന്‍ ചെട്ടിപ്പടി സ്വദേശി സതീഷ് കുമാര്‍ (35) ന് മര്‍ദനമേറ്റു. ശനിയാഴ്ച രാത്രി ബൈക്ക് റോഡരികില്‍ നിര്‍ത്തി സുഹൃത്തുകളുമായി സംസാരിക്കുന്നതിനിടയില്‍ സജേഷ് എന്നയാള്‍ യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ധിക്കുകയായിരുന്നുവെന്നും സതീഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റ സതീഷ് കുമാറിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പരപ്പനങ്ങാടി പ്രസ്സ് ഫോറം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹംസ കടവത്ത്,ഇക്ബാല്‍ മലയില്‍, ബാലന്‍ വള്ളിക്കുന്ന്, പി ഹമീദ്, എ അഹമ്മദുണ്ണി എന്നിവര്‍ സംസാരിച്ചു.




