വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ്

1388654775_vm-sudheeranദില്ലി : വിഎം സുധീരന് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. വിഡി സതീശനെ കെപിസിസി വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. തീരുമാനം എഐസിസി നേതൃത്വത്തിന്റേതാണ്.

ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡണ്ടാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആഗ്രഹിച്ചിരുന്നത്. ഇതിനായി ഇവര്‍ നടത്തിയ നീക്കങ്ങള്‍ രാഹുല്‍ഗാന്ധി മുഖവിലക്കെടുത്തില്ലെന്ന് വേണം കരുതാന്‍. കേരളാ രാഷ്ട്രീയത്തിലെ ക്ലീന്‍ ഇമേജുള്ള വിഎം സുധീരന്റെ സംഘടനാ നേതൃത്വത്തിലേക്കുള്ള കടന്നുവരവ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ഹൈകമാന്‍ഡ് വിലയിരുത്തല്‍.

 

Share news
error: Content is protected !!
Scroll to Top