കേരളത്തിലെ നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂ ഡല്‍ഹി: കേരളത്തിലെ നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 550 സീറ്റുകളിലെ പ്രവേശനമാണ് തടഞ്ഞിരിക്കുന്നത്. പാലക്കാട് പി കെ ദാസ്(150),തൊടുപുഴ അല്‍ അസര്‍(150), വയനാട് ഡിഎം(150), വര്‍ക്കല എസ് ആര്‍(100) തുടങ്ങിയ കോളേജുകളിലെ പ്രവേശനാണ് റദ്ദാക്കിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കാരണമായി ചൂണ്ടക്കാട്ടിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകാരമാണ് വിധി.

അതെസമയം മുന്‍വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളെ ഈ വിധി ബാധിക്കില്ല. എന്നാല്‍ ഈ വര്‍ഷം അഡിമിഷനെടുത്ത വിദ്യാര്‍ത്ഥികളുടെ കാര്യം ആശങ്കയിലാണ്.

Related Articles