ബഫര്‍ സോണുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ജൂണിലെ, ബഫര്‍ സോണുകള്‍ക്കു കര്‍ശന നിബന്ധനകള്‍ പാലിക്കാന്‍ ഉത്തരവിട്ട വിധിയില്‍ ഇളവ് തേടിയാണ് സംസ്ഥാനം സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്. നിലവിലുള്ള കരട് വിജ്ഞാപനത്തിനു വിധി ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലനില്‍ക്കുന്നത്.
അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ ഇടുക്കിയില്‍ സ്വീകരിച്ചിരിക്കുന്ന നപടികള്‍ വിലയിരുത്താനുള്ള യോഗം ഇന്ന് കളക്ടറേറ്റില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ത വഹിക്കും. ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




