തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍ ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു വീഴ്ത്തി. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവരെയാണ് പൊലിസ് വെടി വച്ചത്. പിടികൂടാനുള്ള ശ്രമത്തിനിടെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും കാലിനാണ് വെടിവച്ചത്. നിരവധി പീഡനക്കേസുകളിലെ പ്രതികളാണിവര്‍.
കഴിഞ്ഞ ദിവസം പൊലീസുകാരാണെന്ന് പറഞ്ഞ് ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കത്തികാട്ടി പ്രതികള്‍ പീഡിപ്പിച്ചിരുന്നു. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




