കേരള വനിതാ കമ്മീഷൻ: ജാഗ്രതാ സമിതി അവാർഡിന് അപേക്ഷിക്കാം

ജാഗ്രതാ സമിതികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2023-2024 സാമ്പത്തികവർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവച്ച നാല് തലങ്ങളിലുള്ള ജാഗ്രതാ സമിതികൾക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്) കേരള വനിതാ കമ്മീഷൻ അവാർഡ് നൽകുന്നു. അവാർഡ് നിർണയ മാനദണ്ഡങ്ങളടങ്ങിയ പ്രൊഫോർമയും നിർദേശങ്ങളും കേരള വനിതാ കമ്മീഷന്റെ വെബ് സൈറ്റിൽ (keralawomenscommission.gov.in) ലഭ്യമാണ്.

ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അതത് സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തിയ പൂരിപ്പിച്ച പ്രൊഫോർമകൾ അതത് ജില്ലാ പഞ്ചായത്തുകൾക്ക് 2025 ജനുവരി 31-നകം സമർപ്പിക്കണം. ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും പൂരിപ്പിച്ച പ്രൊഫോർമ അതത് ജില്ലാ പഞ്ചായത്തു സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം ഫെബ്രുവരി അഞ്ചിനകം കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പിഒ, തിരുവനന്തപുരം -695 004 എന്ന മേൽവിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം.

14 ജില്ലാ പഞ്ചായത്തുകളും ആറ് കോർപ്പറേഷനുകളും പൂരിപ്പിച്ച പ്രൊഫോർമകൾ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി ഏഴിനകം നേരിട്ടോ, തപാൽ മുഖേനയോ കേരള വനിതാ കമ്മീഷനിൽ സമർപ്പിക്കണം. പ്രശസ്തി പത്രവും 50,000 രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് അവാർഡ്. വിശദവിവരങ്ങൾക്ക് 9495726856, 8921885818 എന്നീ നമ്പറുകളിൽ വിളിക്കുക.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top