കേരളത്തിന് വോളി കിരീടം

ജയ്പൂര്‍: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ കേരളം ജേതാക്കള്‍. കേരളത്തിന്റെ ഏഴാമത്തെ കിരീടമാണിത്. ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് സര്‍വീസസിനെയാണ് കീഴടക്കിയത്. സ്‌കോര്‍ 25-20, 26-24, 19-25, 21-25,15-12.
2018 ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് അവസാനമായി കപ്പുയര്‍ത്തിയത്

അബ്ദുറഹിമിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരള ടീം രണ്ട് സെറ്റ് ലീഡ് നേടി. മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കിയ സര്‍വീസസ് പിടിമുറുക്കിയതോടെ അവസാന സെറ്റ് നിര്‍ണായകമാവുകയായിരുന്നു. ഇതോടെ കേരളം ശക്തമായ തിരിച്ചുവരവ് നടത്തുകയും കപ്പ് ഉറപ്പിക്കുകയുമായിരുന്നു.

കേരള പുരുഷ ടീം -അബ്ദുള്‍ റഹീം (ക്യാപ്റ്റന്‍), ജെറോം വിനീത്, പി വി ജിഷ്ണു, അനു ജയിംസ്, കെ രാഹുല്‍, എറിന്‍ വര്‍ഗീസ്, എസ് അരവിന്ദന്‍, എം സി മുജീബ്, ഇ ജെ ജോണ്‍ ജോസഫ്, എന്‍ ജിതിന്‍, ടി ആര്‍ സേതു, പി ഹേമന്ത്, കെ ആനന്ദ്, ടി എസ് ഷിബിന്‍, എസ് ടി ഹരിലാല്‍(പ്രധാന പരിശീലകന്‍), ഇ കെ കിഷോര്‍കുമാര്‍, ലാലു ജോണ്‍(സഹ പരിശീലകര്‍), കെ വി ദാമോദരന്‍(മാനേജര്‍).

 

 

Share news
error: Content is protected !!
Scroll to Top