കടകള്‍ എല്ലാ ദിവസവും തുറക്കണം; ഇടത് അനുകൂല വ്യാപാരസംഘടനയുടെ പ്രതിഷേധം

പരപ്പനങ്ങാടി : വ്യാപാരികള്‍ക്ക് എല്ലാ ദിവസവും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാവണമെന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി സമിതി ധര്‍ണ്ണ നടത്തി. സിക്രട്ടറിയേറ്റിനുമുമ്പിലും ജില്ലാ ആസ്ഥാനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് സമരം നടത്തിയത്.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പില്‍ നടത്തിയ സമര പരിപാടി തിരുരങ്ങാടി ഏരിയ സിക്രട്ടറി എന്‍.വി. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് ഷിഫ അദ്ധ്യക്ഷം വഹിച്ചു. കേരള പടികജാതി അപക്‌സ് ബോര്‍ഡ് ചെയര്‍മാന്‍ പാലക്കണ്ടി വെലായുധന്‍ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി ഉള്ളണം യൂണിറ്റ് പ്രസിഡന്റ് അമാനുള്ള .ചെട്ടിപ്പടി യൂണിറ്റ് സിക്രട്ടറി ലത്തീഫ് എന്നിവര്‍ സംസാരിച്ചു. പരപ്പനങ്ങാടി യൂണിറ്റ് സിക്രട്ടറി എവി .രഘുനാഥ് നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top