പരപ്പനങ്ങാടിയില്‍ ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന്‍ മരണപ്പെട്ടു

പരപ്പനങ്ങാടി : തിങ്കളാഴ്ച രാത്രിയില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്കിള്‍ യാത്രികന്‍ മരണപ്പെട്ടു. പരപ്പനങ്ങാടി നെടുവ പൂവത്താന്‍കുന്ന് സ്വദേശി ഉപ്പുംതറമ്മല്‍ രാമന്‍ (56) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ്
അപകടം നടന്നത്. പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ അയ്യപ്പന്‍കാവ് ബസ് സ്റ്റോപ്പിനടുത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിളില്‍ മീന്‍ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ രാമനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ പുഷ്പ, മക്കള്‍ രാകേഷ്(വിദേശം), രോഹിത്ത്, രേഷ്മ. മരുമകന്‍; പ്രണവ്

 

 

Share news
error: Content is protected !!
Scroll to Top