ഇന്ന് കേരളത്തില്‍ 506 പേര്‍ക്ക് കോവിഡ് : രോഗമുക്തരായത് 794 പേര്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കോവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ കുറവ്. ഇന്ന് സംസ്ഥാനത്ത് 506 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 794 പേര്‍ ഇന്ന് രോഗമുക്തരായി. പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്നത്തെ കണക്ക് അപൂര്‍ണ്ണമാണെന്നും മുഖമ്യന്ത്രി പറഞ്ഞു. രണ്ട് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാര്‍ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകളാണിത്.

സമ്പര്‍ക്കത്തിലൂടെയാണ് 375 പേര്‍ക്ക് രോഗം പിടിപെട്ടത്. രോഗം ബാധിച്ച 31 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 40 പേര്‍ ഇതരസംസ്ഥാനത്ത് നിന്ന് വന്നവരും.
ജില്ല തിരിച്ചുള്ള കണക്കുകള്‍
തൃശ്ശൂര്‍ 83
തിരുവനന്തപുരം 71
പത്തനംതിട്ട 59
ആലപ്പുഴ 55
കോഴിക്കോട് 42
കണ്ണൂര്‍ 39
എറണാകുളം 34
മലപ്പുറം 32
കോട്ടയം 29
കാസര്‍കോട് 28
കൊല്ലം 22
ഇടുക്കി 6
പാലക്കാട് 4
വയനാട് 3

Share news
error: Content is protected !!
Scroll to Top