
2024-25 സാമ്പത്തിക വര്‍ഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ സെക്രട്ടേറിയറ്റ് പി ആര്‍ ചേമ്പറില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ട്രഷറിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മാര്‍ച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകള്‍ 28,039 കോടി കടന്നു.
സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു.രണ്ടു ട്രില്യണ്‍ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍. സംസ്ഥാനത്തെ പദ്ധതി ചെലവില്‍ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വര്‍ഷാന്ത്യ കണക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്.
പദ്ധതികള്‍ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവര്‍ത്തനമെന്ന് മന്ത്രി പറഞ്ഞു.2023 – 24ല്‍ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 – 23ല്‍ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു. 2024-25 വര്‍ഷത്തെ വാര്‍ഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാര്‍ച്ചില്‍ മാത്രം 26,000 കോടി രൂപയില്‍ അധികമാണ് ചെലവിട്ടതെന്ന് മന്ത്രി വിശദമാക്കി.
പ്രാഥമിക കണക്കുകള്‍ പ്രകാരം തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നു. തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലില്‍ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാര്‍ച്ച് 27 വരെയുള്ള അനുമാനകണക്കില്‍ 15,632 കോടി രൂപയായെന്ന് മന്ത്രി പറഞ്ഞു.
വിവിധ ഇനങ്ങള്‍ക്ക് ഈവര്‍ഷം നല്‍കിയ തുകØ ക്ഷേമ പെന്‍ഷന്‍ 13,082 കോടി (ബജറ്റിനെക്കാള്‍ 2053 കോടി അധികം)Ø കാസ്പിന് 979 കോടി (ബജറ്റിനെക്കാള്‍ 300 കോടി അധികം)Ø സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അവശ്യ മരുന്നുകള്‍ വാങ്ങി നല്‍കിയതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 607 കോടി. (ബജറ്റിനേക്കാള്‍ 251 കോടി അധികം)Ø റേഷന്‍ സബ്‌സിഡിക്ക് 1,012 കോടി (ബജറ്റിനെക്കാള്‍ 74 കോടി അധികം)Ø കെഎസ്ആര്‍ടിസിക്ക് 1,612 കോടി. (ബജറ്റിനെക്കാള്‍ 676 കോടി അധികം)Ø ജലജീവന്‍ മിഷന് 952 കോടി. (ബജറ്റിനെക്കാള്‍ 401 കോടി അധികം)Ø ലൈഫ് മിഷന് 749 കോടി. പുറമെ പിഎഎവൈ അര്‍ബന്‍ പദ്ധതിക്ക് 61 കോടി നല്‍കി.Ø ഉച്ച ഭക്ഷണ പദ്ധതിക്ക് 759 കോടി.Ø നെല്ല് സംഭരണത്തിന് 558 കോടി. (ബജറ്റിലെ മുഴുവന്‍ തുകയും അനുവദിച്ചു)Ø വിപണി ഇടപെടലിന് 489 കോടി. (ബജറ്റിനെക്കാള്‍ 284 കോടി അധികം)Ø എസ് സി/ എസ് ടി/ഒ ബി സി/ ഒ ഇ സി/ മൈനോറിറ്റി സ്‌കോളര്‍ഷിപ്പുകള്‍ക്കായി 1429 കോടി രൂപ. (മുന്‍കാല കുടിശികകളെല്ലാം തീര്‍ത്തു. ആവശ്യപ്പെട്ട തുക ലഭ്യമാക്കി)Ø ആശ വര്‍ക്കേഴ്‌സിന് സംസ്ഥാന സഹായമായി 211 കോടി. (ബജറ്റിനെക്കാള്‍ 23 കോടി രൂപ അധികം)Ø ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് പ്രതിഫലമായി 240 കോടിØ എന്‍എച്ച്എമ്മിന് സംസ്ഥാന വിഹിതമായി 425 കോടി. (ബജറ്റിനെക്കാള്‍ 60 കോടി അധികം)Ø അയ്യന്‍കാളി തൊഴിലുറപ്പില്‍ വേതനമായി 160 കോടി.Ø സ്‌കൂള്‍ പാചക തൊഴിലാളി വേതനത്തിന് 379 കോടി.Ø പുഞ്ച സബ്‌സിഡി 44 കോടി. (ബജറ്റിനെക്കാള്‍ 29 കോടി അധികം)Ø സ്‌കൂള്‍ യുണിഫോം പദ്ധതിക്ക് 144 കോടി.Ø ഇന്‍കം സപ്പോര്‍ട്ട് സ്‌കീമുകള്‍ക്ക് 68 കോടി.Ø ഗ്രാമീണ തൊഴിലുറപ്പിന്റെ സാധന സാമഗ്രി ചെലവിനായി 614 കോടി.Ø കൊച്ചി മെട്രോയ്ക്ക് 439 കോടി നല്‍കി. (ബജറ്റില്‍ വകയിരുത്തല്‍ ഉണ്ടായിരുന്നില്ല)Ø കെഎസ്ഇബിക്ക് 495 കോടി. (ബജറ്റില്‍ വകയിരുത്തല്‍ ഉണ്ടായിരുന്നില്ല)എല്ലാ മേഖലയിലും ബജറ്റിനേക്കാള്‍ അധികം തുക ലഭ്യമാക്കാനും വകയിരുത്തല്‍ ഇല്ലാത്ത ചെലവുകളും അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
ജീവനക്കാരുടെയും അധ്യാപകരുടെയും ഡി എ കുടിശിക 3 ശതമാനം അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചു. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ വിതരണം ചെയ്തു. ജീവനക്കാരുടെ ഡി എ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് ഒഴിവാക്കി. സംസ്ഥാനത്തെ ദിവസ വേതന, കരാര്‍ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം ഉയര്‍ത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക 50 ശതമാനം പി എഫില്‍ ലയിപ്പിച്ചു. ക്ഷേമ പെന്‍ഷന്‍ കുടിശിക രണ്ടു ഗഡു വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




