കോഴിക്കോട് ഹോസ്റ്റലില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ 13കാരനെ കണ്ടെത്തി. പൂണെയില്‍ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 24 നാണ് വേദവ്യാസ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കുട്ടി സാഹസികമായി കടന്നുകളഞ്ഞത്. ബിഹാര്‍ സ്വദേശിയായ സന്‍സ്‌കാര്‍ കുമാര്‍ ആണ് ഹോസ്റ്റല്‍നിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാതായ സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂണൈയിലുള്ളതായുള്ള വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂണെ എക്‌സ്പ്രസില്‍ കുട്ടി കയറിയതിന്റെ വിവരം പൊലീസ് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂണെയില്‍ നിന്ന് കണ്ടെത്താനായത്.

പൂണെയിലേക്ക് പോകുമെന്ന് സഹപാഠികളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു. കുട്ടി ഏതു ട്രെയിനിലാണ് കയറിയതെന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ സംശയമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതാണ് കുട്ടിയെ കണ്ടെത്താന്‍ നിര്‍ണായകമായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top