കഞ്ചാവ് കേസ്: പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസര്‍കോട്: കാസര്‍കോട് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതി കമ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. 108 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതി ബംബ്രാണ സ്വദേശി അബ്ദുള്‍ ബാസിത്തിനെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

പ്രജിത്തിന് കഴുത്തിനും രാജേഷിന് കൈക്കുമാണ് ബാസിത്ത് കുത്തി പരിക്കേല്‍പ്പിച്ചത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

വാറന്റ് പ്രതിയായ അബ്ദുള്‍ ബാസിത്ത് സ്ഥലത്തുണ്ടെന്ന് മനസിലാക്കി എക്‌സൈസ് എത്തിയപ്പോള്‍ ബാസിത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അടുത്ത് കണ്ട ഇരുമ്പ് കമ്പി എടുത്ത് കുത്തുകയായിരുന്നു. ബാസിത്തിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top