സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമായേക്കും.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 7 ജില്ലകളിലും യല്ലോ മുന്നറിയിപ്പുണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

 

Share news
error: Content is protected !!
Scroll to Top