കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മിറ്റി മെമ്പർഷിപ്പ് ഉദ്ഘാടനം

കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് ഉദ്ഘാടനം പ്രമുഖ ഗൾഫ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്‌ടർ കബീർ മച്ചിൻഞ്ചേരിക്ക് നൽകിക്കൊണ്ട് പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി അബ്‌ദുൽ ലത്തീഫ് തെക്കേപ്പാട്ട് നിർവഹിച്ചു.

ഏരിയ പ്രസിഡൻറ് ഹക്കീം മാറാത്ത് അധ്യക്ഷനായി, ഏരിയ കമ്മിറ്റി മെമ്പർമാരായ അബ്‌ദുറഹ്മാൻ മച്ചി ഞ്ചേരി, മൊയ്ത്‌തീൻ വി പി, സുരേഷ് കെ, ജിതേഷ് എന്ന ഷാജി പരപ്പനങ്ങാടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top