തിരൂരങ്ങാടി:കേരള പ്രവാസി സംഘം തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ചെമ്മാട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പര്‍ വി.പി.സോമസുന്ദരന്‍ ഉല്‍ഘാടനം ചെയ്തു.
കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ഈ കാലമത്രയും ഒരു ആനുകൂല്യവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ എസ് ഹംസ യെ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ പ്രവാസി സംഘം മണ്ഡലം കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം ഉസ്മാന്‍ പൂളക്കോട്ട്, സിപിഐഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി , ഉബൈദ് കഴുങ്ങില്‍, കേരള പ്രവാസംഘം വള്ളിക്കുന്ന് ഏരിയ സെക്രട്ടറി സൈതു നീരോല്‍പാലം എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്‌മാന്‍ മച്ചിങ്ങല്‍ സ്വാഗതവും കബീര്‍ തടത്തില്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



