സംസ്ഥാന പൊലീസ് കായികമേള തേഞ്ഞിപ്പലത്ത്

തേഞ്ഞിപ്പലം: സംസ്ഥാന പൊലീസ് കായിക മേളയ്ക്ക് നാളെ തേഞ്ഞിപ്പലത്ത് തുടക്കം. കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തിലാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മേള. 46ാമത് മേളക്കാണ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയം ആതിഥ്യമരുളുന്നത്.

ട്രാക്കിലും ഫീല്‍ഡിലുമായി ആയിരത്തിലേറെ താരങ്ങള്‍ മാറ്റുരക്കും. പുരുഷ വിഭാഗത്തില്‍ 21ഉം വനിത വിഭാഗത്തില്‍ 13ഉം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 14 പൊലീസ് ജില്ലാ പൊലീസ് ടീമുകള്‍ക്ക് പുറമേ 11 ആംഡ് വിഭാഗം ടീമുകളും ടെലികമ്യൂണിക്കേഷന്‍സ് വിഭാഗവും മീറ്റില്‍ മാറ്റുരക്കും.

നാളെ രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് 4.30നാണ് ഔപചാരിക ഉല്‍ഘാടനം. ഒളിമ്പ്യന്‍ ഷൈനി വിത്സണ്‍ മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കും. 29നു വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉല്‍ഘാടനം ചെയ്യും.

Related Articles