Section

malabari-logo-mobile

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ശുപാര്‍ശ

HIGHLIGHTS : ക്രിസ്തുമത വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ തയ്യാറാക്കി...

ക്രിസ്തുമത വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിയമസഭാ മീഡിയറൂമില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി. കെ. ഹനീഫ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ. ടി. ജലീലിന് പഠനറിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പെന്തക്കോസ്ത് സഭകളെ മറ്റ് ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും വേണം. നിലവില്‍ ഉപയോഗിക്കുന്നതും പെര്‍മിറ്റുള്ളതുമായ ശവക്കോട്ടകളില്‍ സെല്‍, ചുറ്റുമതില്‍ തുടങ്ങിയവയുടെ തുടര്‍നിര്‍മാണത്തിന് ആവശ്യമായ നിയമങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മാത്രം നിക്ഷിപ്തമാക്കണം. ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഒരു പൊതുശ്മശാനമെങ്കിലും നിര്‍മിക്കണം. ഇവിടെ ക്രൈസ്തവ പെന്തക്കോസ്ത് ആചാരപ്രകാരം സംസ്‌കാരം നടത്തുന്നതിന് അനുമതി നല്‍കണം. പെന്തക്കോസ്ത് വിഭാഗങ്ങള്‍ അഞ്ച് വര്‍ഷമായി പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന ഹാളുകള്‍ ആരാധനാലയങ്ങളായി അംഗീകരിച്ച് ലൈസന്‍സ് നല്‍കണം. പെന്തക്കോസ്ത്, സി.എസ്.ഐ. സഭാവിഭാഗങ്ങളുടെ വിദ്യാഭ്യാസയോഗ്യത, സാമൂഹികസാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്താന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണം, തൊഴില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പെന്തക്കോസ്തു സഭാവിഭാഗത്തെ ക്രിസ്ത്യന്‍ സഭാ ഉപവിഭാഗമായി അംഗീകരിക്കണം തുടങ്ങിയവയാണ് കമ്മീഷന്റെ പഠനറിപ്പോര്‍ട്ടില്‍ മുന്നോട്ടു വയ്ക്കുന്ന ശുപാര്‍ശകള്‍.

sameeksha-malabarinews

കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസല്‍, മെമ്പര്‍ സെക്രട്ടറി ബിന്ദു തങ്കച്ചി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!