ഉത്തര്‍പ്രദേശിലെ പ്രതിഷേധങ്ങളില്‍ കേരളത്തില്‍ നിന്നുളളവര്‍ക്ക് പങ്കെന്ന് യുപി പോലീസ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കെന്ന് യുപി പോലീസിന്റെ ആരോപണം. കാണ്‍പൂരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കെന്ന് യുപി പോലീസിന്റെ ആരോപണം. കാണ്‍പൂരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് യുപി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്താന്‍ കേരളത്തിലുള്‍പ്പെടെ പോസ്റ്റര്‍ പതിക്കുമെന്ന് യുപി പോലീസ് അറിയിച്ചു

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഇവ യുപിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

പൗരത്വ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ പിലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ഇരുപതിലേറെ പേര്‍ ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •