ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ് സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ എന്നീ കോഴ്‌സുകളിലേക്ക് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ഏപ്രില്‍ 26നു നടക്കുന്ന പ്രവേശന പരീക്ഷ, സ്റ്റുഡിയോ ടെസ്റ്റ് എന്നിവയിലൂടെയാണ് പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksid.ac.in. ഫോണ്‍: 0474 2710393, 2719193.

Share news
error: Content is protected !!
Scroll to Top