കേരളീയം: സ്പെഷ്യൽ സർവീസുമായി മലപ്പുറം കെ.എസ്.ആർ.ടി.സി

കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവും കലാപരിപാടികളുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാകാൻ അവസരമൊരുക്കി മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ.
നവംബർ നാലിന് രാത്രി 10.30 നാണ് കേരളീയം സ്പെഷ്യൽ സൂപ്പർ ഡിലക്സ് എയർ ബസ് മലപ്പുറം ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് പുറപ്പെടുന്നത്. തുടർന്ന് നവംബർ അഞ്ചിന് രാത്രി 7.15 ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും തിരിച്ച് മലപ്പുറത്തേക്കും സർവീസ് നടത്തും. ഫോൺ: 0483 2734950.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top