‘നാഞ്ചില്‍ 2.0’: കാര്‍ഷിക പ്രദര്‍ശന വിജ്ഞാന വിപണന ഭക്ഷ്യമേളക്ക് പൊന്നാനിയില്‍ തുടക്കം; കുടുംബശ്രീയുടെ രുചി പെരുമയില്‍ ഭക്ഷ്യമേള

പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘നാഞ്ചില്‍ 2.0’ കാര്‍ഷിക പ്രദര്‍ശന വിജ്ഞാന വിപണന ഭക്ഷ്യ മേളക്ക് മാറ്റുകൂട്ടി കുടുംബശ്രീയുടെ ഭക്ഷ്യമേളയും. മലപ്പുറം ജില്ലയിലെ ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളും ജില്ലയിലെ അട്ടപ്പാടി രുചി വിഭവങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുമുള്‍പ്പടെ പത്ത് യൂണിറ്റുകളാണ് മേളയില്‍ രുചിവിഭവങ്ങള്‍ വിളമ്പുന്നത്.

കുഞ്ഞി തലയിണ, കരിജീരക കോഴി, മണവാളന്‍ കോഴി, മലബാര്‍ ദം ബിരിയാണി എന്നിവയും മത്തന്‍ പായസം, കുമ്പളം പായസം, ചാമ അരി പായസം എന്നിവ ഉള്‍പ്പെടെ വിവിധതരം പായസങ്ങളും, അട്ടപ്പാടി രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ഊര് കാപ്പിയും, വനസുന്ദരിയും കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ലഭ്യമാകും. കൂടാതെ തനത് പൊന്നാനി വിഭവങ്ങള്‍ക്കൊപ്പം കൊത്തുപൊറോട്ട, കിഴിപൊറോട്ട, കാടമുട്ട ഫ്രൈ തുടങ്ങി വിവിധയിനം രുചികളുടെ കലവറയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയില്‍ ഒരുക്കുന്നത്.

പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘നാഞ്ചില്‍ 2.0’ കാര്‍ഷിക പ്രദര്‍ശന വിജ്ഞാന വിപണന ഭക്ഷ്യമേളക്ക് പൊന്നാനി നിളയോര പാതയില്‍ തുടക്കമായി. പരിപാടി പി.നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഗ്രിന്യൂട്രിഗാര്‍ഡന്‍ പദ്ധതി ജില്ലാതല ഉദ്ഘാടനവും പ്രദര്‍ശന മേളയുടെ ഭാഗമായി നടന്നു. ഒക്ടോബര്‍ 31 വരെയാണ് പ്രദര്‍ശന വിപണന മേള നടക്കുക. ചടങ്ങില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.

കുടുംബശീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് പദ്ധതി വിശദീകരിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാര്‍, രജീഷ് ഊപ്പാല, തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പ്രൊഫ. ഡോ. പ്രിയ ജി.നായര്‍, ഫാം ലൈവിലി ഹുഡ് സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഹണിമോള്‍ രാജു, നബാര്‍ഡ് ജില്ലാ വികസന ഓഫീസര്‍ മുഹമ്മദ് റിയാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കാട്ടുപ്പാറ, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.എം മന്‍ഷൂബ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പൊന്നാനി നഗരസഭാ സെക്രട്ടറി സജിറൂണ്‍, പൊന്നാനി നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ചെറുധാന്യങ്ങളുടെ വിത്ത് ശേഖരത്തിന്റെ പ്രദര്‍ശനം, വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനം, കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top