Section

malabari-logo-mobile

ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് സര്‍ക്കാര്‍  വിഹിതം കുടിശിക തുക അനുവദിച്ചു

HIGHLIGHTS : കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് സര്‍ക്കാര്‍ വിഹിതം കുടിശിക അനുവദിച്ചു.  മുന്‍ വര്‍ഷത്തെ കുടിശികയായ 4,18,15,655 രൂപ ഉള്‍പ്പെടെ 4, 91,14,2...

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് സര്‍ക്കാര്‍ വിഹിതം കുടിശിക അനുവദിച്ചു.  മുന്‍ വര്‍ഷത്തെ കുടിശികയായ 4,18,15,655 രൂപ ഉള്‍പ്പെടെ 4, 91,14,240 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.  തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്ന ശേഷം ആദ്യമായാണ് സര്‍ക്കാര്‍ വിഹിതമായി ഇത്രയും തുക അനുവദിച്ചത്.
ബോര്‍ഡില്‍ നിലവില്‍ 17,791 അംഗങ്ങളുണ്ട്.  പ്രതിമാസ പെന്‍ഷന്‍ 675 പേര്‍ക്ക് നല്‍കുന്നതിന് ഒരു മാസം 7,42,500 രൂപയാണ് ആവശ്യമായി വരുന്നത്.  വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 54,00,000 രൂപയും. ആകെ 1,43,10,000 രൂപയാണ് ചെലവ് വരുന്നത്.  എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു വര്‍ഷം സര്‍ക്കാര്‍ വിഹിതമായി 20,00,000 രൂപ മാത്രമാണ് നല്‍കിയിരുന്നത്.  അതിനാല്‍ പെന്‍ഷനും ആനുകൂല്യങ്ങളും കൃത്യമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ വിഹിതമായ 5,18,15,655 രൂപയില്‍ ആകെ ലഭിച്ചത് 1,00,00,000 രൂപ മാത്രമായിരുന്നു.  അഞ്ച് വര്‍ഷത്തെ മാത്രം കുടിശിക 4,18,15,655 രൂപയായിരുന്നുവെന്നും ബോര്‍ഡ് ചെയര്‍മാന്‍ പേഴ്‌സണ്‍ സോണി കോമത്ത് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!