കേരളം വിലക്കയറ്റത്തിനെതിരെ ഇടപെടുന്ന സംസ്ഥാനം; മന്ത്രി വി. അബ്ദുറഹിമാന്‍; ജില്ലാതല സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു

വിലക്കയറ്റത്തിനെതിരെ വിപണിയില്‍ ശക്തമായി ഇടപെടുന്ന സംസ്ഥാനമാണ് കേരളമെന്ന് കായിക വഖഫ് – ഹജ്ജ് ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സപ്ലൈകോ ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തന്നെ വിപണിയില്‍ ഏറ്റവും നന്നായി ഇടപെടല്‍ നടത്തുന്നതും ജനങ്ങള്‍ക്ക് ആശ്വാസപരമായിട്ടുള്ള പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതും നമ്മുടെ സംസ്ഥാനമാണ്. ആറ് വര്‍ഷമായി വിലക്കയറ്റത്തിനിടയിലും സാധാരണക്കാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോപോലുള്ള സ്ഥാപനങ്ങള്‍ വഴി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം അല്‍നെബൂദ ടവറില്‍ നടന്ന ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം ആദ്യവില്‍പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ആയിഷാബി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

സ്പ്ലൈകോ ഓണം ഫെയര്‍ സെപ്തംബര്‍ ഏഴ് വരെ

സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം ഉത്സവ ചന്തകള്‍ വിലക്കുറവിന്റെ ആശ്വാസവുമായി എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ സെപ്തംബര്‍ ഏഴ് വരെ മലപ്പുറം അല്‍ നെബൂദ ടവറില്‍ നടക്കും. സംസ്ഥാനത്ത് ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ ആവശ്യവസ്തുക്കളും ഗുണമേന്മയോടെ കൃത്യമായ അളവില്‍ ന്യായവിലയ്ക്ക് ഒരു കുടക്കീഴില്‍ സപ്ലൈകോ ഔട്ട്ലെറ്റ്കള്‍ വഴി നല്‍കിവരുന്നുണ്ട്. പച്ചക്കറികള്‍, സബ്സീഡി ഇനങ്ങളായ അരി(ജയ, കുറുവ, മട്ട, പച്ചരി), ഉഴുന്ന്, കടല, തുവര പരിപ്പ്, മുളക്, മല്ലി, ചെറുപയര്‍, പഞ്ചസാര, വന്‍പയര്‍ എന്നിവയും ശബരി സാധനങ്ങളും മില്‍മാ ഉത്പന്നങ്ങളുമാണ് സപ്ലൈകോ വഴി നല്‍കുന്നത്.

 

Share news
error: Content is protected !!
Scroll to Top