കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍സനവുമായി ശശി തരൂര്‍

shashiകൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍സനവുമായി ശശി തരൂര്‍. കേരള ക്രിക്കറ്റ് ടീമിന് അപമാനമാണ് കെസിഎ എന്ന് തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ തുടര്‍ച്ചയായി മുടങ്ങിയ സാഹചര്യത്തിലാണ് ശശി തരൂരിന്റെ വിമര്‍ശനം.

കൊച്ചിയില്‍ 8 കോടി ഡ്രെയിനേജ് സംവിധാനത്തിനായി ചെലവാക്കിയതെവിടെയെന്നും തരൂര്‍ ചോദിച്ചു. പ്രധാനപ്പെട്ട രണ്ട് മത്സരങ്ങള്‍ മുടങ്ങിയതിന് ആര് ഉത്തരം പറയുമെന്നും അദേഹം ചോദിച്ചു.

ട്വിറ്ററിലൂടെയാണ് തരൂര്‍ തന്റെ വിമര്‍ശനമുന്നയിച്ചത്.

 

Share news
error: Content is protected !!
Scroll to Top