Section

malabari-logo-mobile

21 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി 9ന് എത്തും

HIGHLIGHTS : 21 lakh doses of vaccine will reach 9th

തിരുവനന്തപുരം : കേരളത്തിന് 21 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച ഇവ സംസ്ഥാനത്ത് എത്തും. ഇതുവരെ 15, 38,000 ഡോസ് വാക്സിനാണ് ലഭിച്ചത്. 60 പിന്നിട്ടവര്‍ക്കുള്ള വാക്സിന്‍ വിതരണത്തിന്റെ രണ്ടാം ദിനത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചു.

മെഡിക്കല്‍ കോളേജ് വാക്സിനേഷന്‍ കേന്ദ്രത്തിലാണ് മന്ത്രി ശൈലജയും ചന്ദ്രശേഖരനും വാക്സിന്‍ സ്വീകരിച്ചത്. കടന്നപ്പള്ളി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വാക്സിന്‍ സ്വീകരിച്ചേക്കും. സംസ്ഥാനത്ത് വാക്സിനേഷന്‍ സുഗമമാണെന്നും നാല് ലക്ഷത്തിലധികം പേര്‍ ഇതിനകം വാക്സിന്‍ സ്വീകരിച്ചതായും കുത്തിവയ്പിന് ശേഷം മന്ത്രി കെ കെ ശൈലജ പറഞ്ഞു.

sameeksha-malabarinews

കാര്യമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം വാക്സിനേഷന്‍ സെന്ററുകള്‍ സംസ്ഥാനത്തുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടത്തിയ മാസ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനമാകെ തുടങ്ങുന്നതും ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്സിന്‍ നല്‍കാനാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!