Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബിഎസ്എഫും പൊലീസും സംയുക്തമായി റൂട്ടു മാര്‍ച്ച് നടത്തി

HIGHLIGHTS : BSF Parappanangadi police also conducted a joint route march in Parappanangadi

പരപ്പനങ്ങാടി : ഇലക്ഷനു മുന്നോടിയായി പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളിലായി ബിഎസ്എഫും പരപ്പനങ്ങാടി പൊലീസും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി. 30 ഓളം ബിഎസ്എഫ് ജവാന്മാരും താനൂര്‍ ഡിവൈഎസ്പി
എം.ഐ. ഷാജി, പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഹണി കെ.ദാസ്, പരപ്പനങ്ങാടി അഡീ.എസ്.ഐ രാധാകൃഷ്ണന്‍ , സിപിഓ-മാരായ സഹദേവന്‍, രാജേഷ്, കിഷോര്‍, സനല്‍, ദിലീപ്, സമ്മാസ് എന്നിവരാണ് റൂട്ടുമാര്‍ച്ചില്‍ പങ്കെടുത്തത്. പരപ്പനങ്ങാടി പൈനുങ്കല്‍ ജംഗ്ഷന്‍ മുതല്‍ ചെട്ടിപ്പടി ജംഗ്ഷന്‍ വരെയും ആനങ്ങാടി ജംഗ്ഷന്‍ മുതല്‍ കടലുണ്ടി പാലം വരെയുമായിരുന്നു റൂട്ട് മാര്‍ച്ച്.

രാവിലെ 6 മണിക്ക് ആരംഭിച്ച റൂട്ട് മാര്‍ച്ച് 9 മണിക്ക് അവസാനിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് നിലവില്‍ ക്രമസമാധാന പാലനത്തില്‍ പൊലീസിനെ സഹായിക്കുന്നതിനായി ബിഎസ്എഫി-ന്റെ രണ്ട് കമ്പനികള്‍ ആണ് മലപ്പുറം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്. ഇതില്‍ ADHOC-410(4) ബിഎസ്എഫ് ബറ്റാലിയനില്‍ പെട്ട 30 പേരാണ് ഇന്ന് മാര്‍ച്ചില്‍ പങ്കെടുത്തത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും റൂട്ട് മാര്‍ച്ച് തുടരുമെന്ന് താനൂര്‍ ഡിവൈഎസ്പി എം.ഐ. ഷാജി അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!