ആത്മാഭിമാനം പണയം വെക്കില്ല, പുറത്താക്കിയത് കെഎം മാണിയെ: ജോസ് കെ മാണി

കോട്ടയം : കേരളാ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ആരുടെ മുമ്പിലും അടിയറവെയ്ക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി. ഇത് ധാര്‍മികതയുടെയും നീതിയുടെയും പ്രശ്‌നമാണെന്നും അല്ലാതെ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പ്രശ്‌നമല്ലെന്നും ജോസ് വ്യക്തമാക്കി. കോട്ടയത്ത് വിളിച്ച്‌ചേര്‍ത്ത വാര്‍ത്താസമ്മേളത്തിലാണ് ഇക്കാര്യം പറഞ്ഞത്
പുറത്താക്കിയത് കെഎം മാണിയെയാണ്, അദ്ദേഹത്തിന്റെ രാഷ്ട്രയീത്തെയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം.
യുഡിഎഫിന്റെ തീരുമാനം നാളെ ചേരുന്ന സ്റ്റിയറിങ്ങ്് കമ്മറ്റിക്ക് ശേഷം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കെഎം മാണി കെട്ടിപ്പടുത്ത് സംരക്ഷിച്ച യുഡിഎഫ് തന്നെ അദ്ദേഹത്ത പുറത്താക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഒരു ചര്‍ച്ചക്കും വിളിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് യുഡിഎഫ് തീരുമാനം അറിഞ്ഞത് എന്നും അപ്രതീക്ഷിതമായാണ് പുറത്താക്കലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •