കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് ബി

തിരുവനന്തപുരം: കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് ബി. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നൽകി. നേരത്തെ യുഡിഎഫ് സർക്കാർ കാലത്ത്ഗണേഷ് മികച്ച രീതിയിൽ സിനിമാ വകുപ്പ് കൈകാര്യം ചെയ്തതാണെന്നും പാർട്ടി പറയുന്നുണ്ട്. നിലവിൽഗതാഗതവകുപ്പ് ഗണേഷിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നൽകാനാണ് ധാരണ. സജിചെറിയാനാണ് ഫിഷറീസിനൊപ്പം സിനിമാ വകുപ്പ്. ആവശ്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. 29 നാണ് സത്യപ്രതിജ്ഞ.

ഔദ്യോ ഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർമുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചുനവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭഅഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

2001 മുതല്‍ പത്തനാപുരത്തിന്‍റെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ കെ ആന്‍റണിസര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടിസ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top