HIGHLIGHTS : Kerala company Chilton comes up with innovative product that provides free hot water along with cold water
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ
ഇന്‍ഡസ്ട്രിയല്‍ പ്രോസസ് ചില്ലര്‍ നിര്‍മ്മാതാക്കളായ ചില്‍ട്ടണ്‍ റഫ്രിജറേഷന്‍ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലര്‍ പുറത്തിറക്കി.
വ്യവസായിക ആവിശ്യത്തിനായി രൂപകല്‍പ്പന ചെയ്ത ഒരേ സമയം തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലര്‍.
കമ്പനിയുടെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഉത്പന്നം പുറത്തിറക്കിയത്. കാക്കനാട് റെക്ക ക്ലബില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിര്‍വ്വഹിച്ചു. ആഗോളതലത്തില്‍ ആദ്യമായാണ് ദ്വിതീയ പ്രവര്‍ത്തന ക്ഷമതയുള്ള റഫ്രിജറേറ്റര്‍ വിപണിയിലിറക്കുന്നത്. ആയിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്ക് ഉപയോഗിച്ചാല്‍
1000 ലിറ്റര്‍ തണുത്ത വെള്ളത്തിനൊപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ 700 ലിറ്റര്‍ ചൂടുവെള്ളം അധികമായി ലഭിക്കും. ഇതിലൂടെ 68% ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നതാണ് സവിശേഷത.
ചില്‍ട്ടന്റെ നൂതന ഉല്‍പ്പന്നം കേരളത്തിന്റെ വ്യവസായ ആവശ്യങ്ങള്‍ക്കും ഊര്‍ജക്ഷമതയ്ക്കും മികച്ച പിന്തുണ നല്‍കുന്നതാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സൗഹൃദ വ്യവസായ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടുമായി ഒത്തുചേരുന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഹീറ്റ് പമ്പ് ചില്ലര്‍ വ്യവസായങ്ങള്‍ക്ക് ഊര്‍ജ ഉപഭോഗവും കാര്‍ബണ്‍ ഫുട്പ്രിന്റും കുറയ്ക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്
നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചില്‍ട്ടണ്‍ റഫ്രിജറേഷന്‍ എം.ഡിയും സ്ഥാപകനുമായ പി.ജി. ചില്‍ പ്രകാശ് പറഞ്ഞു.
സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്നതാണ് ചില്‍ട്ടന്റെ പ്രവര്‍ത്തനം. റഫ്രിജറേറ്റര്‍ വ്യവസായ രംഗത്തെ വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് കമ്പനി ദൗത്യം.
40 വര്‍ഷം പൂര്‍ത്തിയാക്കിയ കമ്പനി കേരളത്തിലെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും ഇതിലൂടെ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എം.ഡി പറഞ്ഞു.
ഇന്ത്യയിലെ ഇന്‍ഡസ്ട്രിയല്‍ പ്രോസസ് ചില്ലര്‍ മേഖലയില്‍ 30 ശതമാനമാണ് കമ്പനിയുടെ വിപണി പങ്കാളിത്തം. ഇത് ഉയര്‍ത്തി അമ്പത് ശതമാനം വിപണി പങ്കാളിത്തം ഉറപ്പാക്കുകയാണ് ഭാവി പദ്ധതി.
കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അഹമ്മദാബാദില്‍ നിര്‍മ്മാണ യൂണിറ്റുകളും വിവിധയിടങ്ങളില്‍ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.