കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത

തിരുവനന്തപുരം: വിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്.

നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മെയ് 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥമാണ് മേത്ത. അദേഹത്തിന് അടുത്ത വര്‍ഷം വരെ സര്‍വീസുണ്ട്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ് ഡോ. വിശ്വാസ് മേത്ത.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ളത് വിശ്വാസ് മേത്തയ്ക്ക് അനുകൂല ഘടകമായി.
ഭരണ തലപ്പത്തും വന്‍ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്. ടി കെ ജോസിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. നവജോത് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടര്‍. ബി ജയതിലക് പുതിയ റവന്യൂ സെക്രട്ടറി, ഡോ. വി വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയായും മാറ്റിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top