Section

malabari-logo-mobile

കോട്ടക്കലില്‍ മിനി സിവില്‍സ്‌റ്റേഷന്‍,വളാഞ്ചേരി ഫയര്‍‌സ്റ്റേഷന് ഫണ്ട്

HIGHLIGHTS : കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി ബജറ്റില്‍ 1 .40 കോടി അനുവദിച്ചു.

കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി ബജറ്റില്‍ 1 .40 കോടി അനുവദിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം 40 ലക്ഷം, കോട്ടക്കല്‍ മിനി സിവില്‍ സ്റ്റേഷന്‍ 40 ലക്ഷം, വളാഞ്ചേരി നഗരസഭസമുച്ചയ നിര്‍മ്മാണം 40 ലക്ഷം, ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണം 10 ലക്ഷം, മേല്‍മുറി വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം 10ലക്ഷം എന്നിവക്കാണ് ഫണ്ടനുവദിച്ചത്.
കൂടാതെ മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച 20 പ്രവൃത്തികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് പൂര്‍ത്തീകരണം, പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് പൂര്‍ത്തീകരണം, പി.എച്ച്.സി. മുക്കിലപ്പീടിക റോഡ്, ദേശീയപാത 17 മുതല്‍ കുറ്റിപ്പുറം പി.ഡബ്ല്യു ഡി. റസ്റ്റ് ഹൗസ് റോഡ്, പാറമ്മല്‍ പറങ്കിമൂച്ചിക്കല്‍ റോഡ് തുടങ്ങിവയുടെ അഭിവൃദ്ധിപ്പെടുത്തല്‍, കോട്ടക്കല്‍ ചങ്കുവെട്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ആധുനിക രീതിയില്‍ നവീകരണം, ഇരിമ്പിളിയം പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മ്മാണം, കൈതക്കടവ്
റഗുലേറ്റര്‍ കം ബ്രിഡ്ജ്, കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍
കെട്ടിട നിര്‍മ്മാണം, പൊന്‍മള ബഡ്‌സ് സ്‌കൂള്‍, മാറാക്കര ബഡ്‌സ് സ്‌കൂള്‍, എടയൂര്‍ ബഡ്‌സ് സ്‌കൂള്‍, കോട്ടക്കല്‍ ട്രഷറിക്ക് സ്വന്തമായ കെട്ടിടം,ഇരിമ്പിളിയം പുറമണ്ണൂര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കെട്ടിടം, വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ എന്നീ പ്രവൃത്തികളാണ് ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!