HIGHLIGHTS : Kerala birth quiz competition
പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരളം -ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്ന വിഷയത്തെ ആസ്പദമാക്കി കേരളപ്പിറവി ദിനത്തില്‍ ക്വിസ് മത്സരം സംഘടപ്പിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. അധ്യാപകനായ കെ.കുഞ്ഞികൃഷ്ണന്‍ മത്സരം നിയന്ത്രിച്ചു.
മത്സരത്തില്‍ ശ്രീജിത്ത്. പി. പയ്യോളി ഒന്നാം സ്ഥാനത്തിനും എന്‍.കെ വിനീത രണ്ടാം സ്ഥാനത്തിനും ശിശിര വിശ്വനാഥ് മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും മനീഷ് കെ.പി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു