HIGHLIGHTS : Kozhikode bus and bike collided with a young man from Munniyur
തിരൂരങ്ങാടി : കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ ആയ മുന്നിയൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി ദീപു (രതീപ് നായര്‍ 34 ) ആണ് മരിച്ചത്. ഉള്ളിയേരി കൂമുള്ളിയില്‍ ഇന്ന് വൈകുന്നേരം 3 മണിയോട് കൂടെയാണ് അപകടം നടന്നത്.
കൂമുള്ളി മില്‍മ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിന്റെ സൈഡിന് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. റോഡില്‍ വീണ ദീപുവിന്റെ കാലിന് മുകളിലൂടെ ബസ്സ് കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു