മലയാളി താരം സംഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

Untitled-1 copyകേരളക്രിക്കറ്റിന് ഇത് അഭിമാനമുഹൂര്‍ത്തം മലയാളിമണ്ണില്‍ നിന്ന് ആദ്യമായൊരു ബാറ്റസ്മാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുങ്ങുന്നു.ബാറ്റസ്മാനും വിക്കറ്റ് കീപ്പറുമായ മലയാളിതാരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍.
ആഗസ്റ്റ് 25 മുതല്‍ ഇഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഇന്ത്യ ഇഗ്ലണ്‍് പരമ്പരയിലാണ് സംഞ്ജു ഇന്ത്യക്കുവേണ്ടി ജഴ്‌സിയണിയുക.. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ താരമാണ് സംഞ്ജു. ടിനുയോഹന്നാനും ശ്രീശാന്തുമാണ് ഇന്ത്യക്കുവേണ്ടി കളിച്ച മറ്റു മലയാളികള്‍.

ആസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ എടീമിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ വഴി തുറന്നത്. വരുന്ന ലോകകപ്പിലും ഇന്ത്യന്‍ ജേഴ്‌സിയണിയാനുള്ള ഭാഗ്യം സഞ്ജുവിനുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആസ്‌ട്രേലിയക്കെതിരെ മികച്ച ബാറ്റിങ്ങ് പ്രകടനമാണ് സഞ്ജു കാഴ്ച വച്ചത്.

2013 ഐപില്‍ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ പ്രകടനമാണ് സഞ്ജുവിലെ ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന താരമാക്കിയത് ആ വര്‍ഷം സഞ്ജുവിനെ മികച്ച യുവതാരമായി തെരഞ്ഞെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top