Section

malabari-logo-mobile

ദോഹ വിമാനത്തിനകത്ത് ബോംബ് ഭീഷണി

HIGHLIGHTS : ദോഹ: വിമാനത്തിനകത്ത് ബോംബ് ഭീഷണിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദോഹയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന് പട്ടാള എസ്‌കോ...

imagesദോഹ: വിമാനത്തിനകത്ത് ബോംബ് ഭീഷണിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദോഹയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന് പട്ടാള എസ്‌കോര്‍ട്ടും അടിയന്തരി ലാന്റിംഗും. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഭീഷണിയെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് റണ്‍വേയിലിറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സിന് ചുറ്റും സായുധ സേനയും ഫയര്‍ എന്‍ജിനിയര്‍മാരും അണിനിരന്നതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തില്‍ അപകടകരമായ വസ്തുവുണ്ടെന്ന് പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് റോയല്‍ എയര്‍ഫോഴ്‌സിന്റെ വിമാനം ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു ആര്‍ 23 യാത്രാ വിമാനത്തിന് അകമ്പടി സേവിച്ചത്. മാഞ്ചസ്റ്ററിലേക്കു വരുന്ന വിമാനത്തില്‍ സ്‌ഫോടകവസ്തുവുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് റോയല്‍ എയര്‍ഫോഴ്‌സിനെ വിട്ടതെന്ന് ഗ്രേറ്റ് മാഞ്ചസ്റ്റര്‍ പൊലീസിലെ ചീഫ് സൂപ്രണ്ട് ജോണ്‍ ഒ ഹറേ പറഞ്ഞു.
ഈ ഭീഷണി എത്രമാത്രമുണ്ടെന്ന് അറിയില്ലെങ്കിലും കനത്ത സുരക്ഷയും അടിയന്തിര സാഹചര്യവുമാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഫൈറ്റര്‍ ജെറ്റ് യാത്രാ വിമാനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പറക്കുന്നത് താന്‍ കണ്ടുവെന്നും ഭയങ്കര ശബ്ദമാണ് ഉണ്ടായിരുന്നതെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. ഫൈറ്റര്‍ ജെറ്റ് യാത്രാ വിമാനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് താന്‍ കരുതിയതെന്ന് പറഞ്ഞ അദ്ദേഹം ഇരുവിമാനങ്ങളും എയര്‍പോര്‍ട്ടിലേക്കാണ് പോയതെന്നും പറഞ്ഞു.
ദോഹയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന ക്യു ആര്‍ 23 എ 330- 300 എയര്‍ബസ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇന്നലെ ഉച്ചയ്ക്ക്് 1.15ന് ഷെഡ്യൂള്‍ സമയത്തു തന്നെ ഇറങ്ങിയതായി ഖത്തര്‍ എയര്‍വെയ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിമാനത്തില്‍ 269 യാത്രക്കാരും 13 ജീവനക്കാരുമാണുണ്ടായിരുന്നത്. അപകടകരമായ വസ്തു വിമാനത്തിലുണ്ടെന്ന് ജീവനക്കാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വെയ്‌സ് മുഴുവന്‍ സുരക്ഷാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ കടമയെന്നും ഖത്തര്‍ എയര്‍വെയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംഭവം പൊലീസ് അന്വേഷണത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!