കേരള മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ജോയിന്റ് കൗണ്‍സിലിന്റെ അംഗ സംഘടനയായ കേരള മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ എം എന്‍ വി ജി അടിയോടി സ്മാരക മന്ദിരത്തില്‍ വെച്ച് നടന്നു.

മനോജ് കുമാര്‍ പാറപ്പുറത്ത് അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ സ : രത്‌നദാസ്. ടി. ഉദ്ഘാടനം ചെയ്തു.

ജോയിന്റ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി സ: കെ.ജയപ്രകാശന്‍ സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സ: സച്ചിദാനന്ദന്‍, ജില്ലാ വൈസ് പ്രസിഡന്റ് ശിവന്‍ തറയില്‍, സിറ്റി മേഖലാ പ്രസിഡന്റ് സ : മനോജ് പുളിനെല്ലി, സെക്രട്ടറി വിപിന്‍ പി ടി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ മുഴുവന്‍ സഖാക്കളെയും പങ്കെടുപ്പിക്കണം എന്ന് യോഗം ആഹ്വാനം ചെയ്തു. കേരള മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ മൃഗസംരക്ഷണ വകുപ്പിലെ കോഴിക്കോട് ജില്ലയിലെ നിരവധി ജീവനക്കാര്‍ പങ്കെടുത്ത പരിപാടിയില്‍ സ :റോസ് മേരി ഡിക്കോത്ത സ്വാഗതവും അബൂബക്കര്‍ O. K., നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top