‘കെല്‍സ’ സംസ്ഥാന ക്വിസ് മത്സരം സംപ്രേഷണം

 ശനി, ഞായര്‍ ദിവസങ്ങളില്‍ കൈറ്റ് വിക്ടേഴ്സില്‍
കേരള സ്റ്റേറ്റ് ലീഗല്‍ അതോറിറ്റി (കെല്‍സ) സംഘടിപ്പിച്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള പത്താമത് സംസ്ഥാനതല ക്വിസ് മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 08.30 ന് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.

നിയമ അവബോധവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉദ്ഘാടനം ചെയ്ത മത്സരത്തില്‍ ജില്ലകളില്‍ നിന്നുള്ള പതിനാല് ടീമുകളാണ് പങ്കെടുത്തത്.

Share news
error: Content is protected !!
Scroll to Top