കീം പരീക്ഷാഫലം റദ്ദക്കിയ വിധി: കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

കീം റാങ്ക് പട്ടികയില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലില്‍ വേണ്ട തുടര്‍നടപടികള്‍ കോടതി വിധി ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കി.

പല തലങ്ങളില്‍ ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് ഏകീകരണ നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചതും എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കുന്ന രീതിയില്‍ മന്ത്രിസഭയുടെ അനുമതിയോടെ തീരുമാനമുണ്ടായതും. കീം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ എ ഐ സി ടി ഇ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയക്രമത്തില്‍ത്തന്നെ പ്രവേശനനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ എന്‍ട്രന്‍സ് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയം നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top