കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

ദില്ലി എഐസിസി ജനറല്‍ സക്രട്ടറി കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിലെ മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസ്സും ഒന്ന് ബിജെപിയും നേടി. നേരത്തെ ആലപ്പുഴയില്‍ നിന്നുമുള്ള പാര്‍ലിമെന്റ് അംഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ര

സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനകത്തുള്ള പടലപ്പിണക്കം മുതലെടുത്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഇത് നടന്നില്ല. ഗുജറാത്തിലെയും രാജ്സ്ഥാനിലെയും രാജ്യസഭാ തെരെഞ്ഞടുപ്പ് വൈകിപ്പിച്ചത് കച്ചവടം നടത്തനാണാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങളുടെ എംഎല്‍എ മാരെ സ്വപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് കഠനപ്രയത്‌നം തന്നെയാണ് നടത്തിയത്. ഇരുവിഭാഗവും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. അട്ടിമറി നടത്താനുള്ള ബിജെപി ശ്രമം പാളി.

Share news
error: Content is protected !!
Scroll to Top