Section

malabari-logo-mobile

കെ ബാബുവിനെതിരെ വിജിലന്‍സ്‌ പണി തുടങ്ങി

HIGHLIGHTS : കൊച്ചി: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ

k babuകൊച്ചി: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുത്തുകൊണ്ടാണ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് ഡി വൈ എസ് പി എം എന്‍ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.

എക്‌സൈസ് കമ്മീഷണര്‍, നികുതി വകുപ്പ് സെക്രട്ടറി, ജോയിന്റ് കമ്മീഷണര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോഴ നല്‍കിയതിനെത്തുടര്‍ന്ന് ബാര്‍ ലൈസന്‍സ് ഫീ കുറച്ചുകൊടുത്തുവെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ലൈസന്‍സ് ഫീ കുറച്ചതു സംബന്ധിച്ച നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യം ചെയ്തത്.

sameeksha-malabarinews

അതേസമയം വ്യക്തിപരമായ അസൗകര്യം മൂലം മൊഴി നല്‍കാനെത്തില്ലെന്ന് ബിജു രമേശ് അറിയിച്ചിരുന്നു. ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പരാമര്‍ശിക്കുന്ന ബാറുടമകളുടെ മൊഴിയും ഇന്ന് (04-05-2015) രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. മന്ത്രി കെ എം മാണിക്ക് കോഴി നല്‍കിയതുമായി ബന്ധപ്പെട്ട് ബിജു രമേശ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് മന്ത്രി കെ ബാബുവിനെതിരെ ആരോപണം ഉയര്‍ത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!