കൈയ്യടി നേടി കയാക്കിങ് മത്സരം

കോഴിക്കോട്:പങ്കാളിത്തം കൊണ്ടും സാഹസികത കൊണ്ടും ശ്രദ്ധേയമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം നടന്ന കയാക്കിങ് മത്സരം. ചാലിയാറിലെ ഓളങ്ങളില്‍ സിറ്റ് ഓണ്‍ ടോപ് വിഭാഗം കയാക്കുകള്‍ കുതിച്ചതിനൊപ്പം കരയില്‍ കയ്യടിച്ച് കാണികള്‍ പ്രോത്സാഹനം നല്‍കി.

ആകെ 67 കയാക്കര്‍മാരാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചത്. കേരളത്തില്‍ നിന്നുള്ള കയാക്കര്‍മാര്‍ക്കൊപ്പം ഹൈദരാബാദ്, ബാംഗ്ലൂര്‍, ഒഡീഷ സ്വദേശികളും പങ്കെടുത്തു.

പുരുഷ സിംഗിള്‍ – ഒന്നാം സ്ഥാനം അല്‍ഫി ടോണ്‍ബി, രണ്ടാം സ്ഥാനം എസ് സൂരജ്, മൂന്നാം സ്ഥാനം കെ ഇബ്രാഹിം
വനിതാ സിംഗിള്‍ – ഒന്നാം സ്ഥാനം ഇ സ്വാലിഹ രണ്ടാം സ്ഥാനം ഷീബ മോള്‍, മൂന്നാം സ്ഥാനം ജാസ്മിന്‍
പുരുഷ ഡബിള്‍സ് – ഒന്നാം സ്ഥാനം അല്‍ഫി ടോണ്‍ബി, എസ് സൂരജ്, രണ്ടാം സ്ഥാനം റിജോ വര്‍ഗീസ്, സഞ്ജയ് കൃഷ്ണ മൂന്നാം സ്ഥാനം സുബീഷ്, അതുല്‍ കൃഷ്ണ
വനിത ഡബിള്‍സ്- ഒന്നാം സ്ഥാനം ഇ സ്വാലിഹ, ജാസ്മിന്‍, രണ്ടാം സ്ഥാനം ഷീബ മോള്‍, ടീന ആന്റണി, മൂന്നാം സ്ഥാനം സമീഷ, അപര്‍ണ
മിക്‌സഡ് ഡബ്ള്‍സ് – ഒന്നാം സ്ഥാനം ഷീബ മോള്‍, സഞ്ജയ് കൃഷ്ണ, രണ്ടാം സ്ഥാനം കെ വി ജാസ്മിന്‍, എസ് സൂരജ്, മൂന്നാം സ്ഥാനം ഇബ്രാഹിം, അപര്‍ണ എന്നിവര്‍ മത്സരങ്ങളില്‍ വിജയികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top