തന്റെ വിവാഹവാര്‍ത്ത നിഷേധിച്ച്‌ കാവ്യ

Untitled-1 copyവെളിപ്പെടുത്തല്‍ ഫേസ്‌ ബുക്ക്‌ പേജില്‍

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയിലും ചില പത്രങ്ങളിലും ആഘോഷിക്കപ്പെടുന്ന വിവാഹനിശ്ചയ വാര്‍ത്ത നിഷേധിച്ചുകൊണ്ട്‌ മലയാളസിനിമാ താരം കാവ്യമാധവന്‍ രംഗത്ത്‌.

kavyaവരുന്ന ഏപ്രില്‍ 16ാം തിയ്യതി ദിലീപുമായി കാവ്യമാധവന്റെ വിവാഹം തീരുമാനിച്ചെന്ന വാര്‍ത്തക്കെതിരെയാണ്‌ കാവ്യ രംഗത്തെത്തിയത്‌.കാവ്യ മാധവന്റെ പിതാവ്‌ തന്നെ എറണാകുളത്ത്‌ വെച്ച്‌ മാധ്യമങ്ങളോട്‌ വെളപ്പെടുത്തി എന്ന രൂപത്തിലാണ്‌ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്‌.ഇത്‌ പ്രതീക്ഷിച്ചിരുന്നതാണെന്ന്‌ മഞ്‌ജുവാര്യര്‍ പ്രതികരിച്ചെന്നും വാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍ പ്രചരിപ്പിക്കപ്പെടുന്ന്‌ തന്റെ വിവാഹ വാര്‍ത്ത ചിലരുടെ സ്‌ങ്കല്‍പ്പ സൃഷ്ടി മാത്രമാണെന്ന്‌്‌ കാവ്യ പറയുന്നു.സോഷ്യല്‍ നെറ്റ്‌ വര്‍ക്കസൈറ്റുകളില്‍ വ്യാജ വാര്‍ത്ത പുറത്തുവിടുന്നവരെ പരഹസിക്കുന്ന പോസ്‌ററില്‍ തന്റെ ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തകള്‍ തന്റെ വാക്കുകളിലൂടെ തന്റെ പേക്ഷകരോട്‌ അറിയിക്കാനുള്ള സാതന്ത്ര്വം തരണമെന്ന്‌ അപേക്ഷിക്കുന്നുമുണ്ട്‌

കാവ്യയുടെ ഫേസ്‌ബുക്ക്‌ വാളിലെ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം

Kavya Madhavan

9 hrs ·

സമീപ ദിവസങ്ങളിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെയും , മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാർത്ത ചിലരുടെ സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്‌ .

എന്റെ നന്മയിലും , വളർച്ചയിലും എന്നും പ്രോൽസാഹനങ്ങളേകുന്ന പ്രേക്ഷകരോട്‌ …, ജീവിതത്തിലെ പുതിയ സന്തോഷവാർത്തകൾ
എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച്‌ തരണമെന്ന് സോഷ്യൽ നെറ്റ്‌വർക്ക്‌ സൈറ്റുകളിലെ കൃത്രിമ വാർത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും
അപേക്ഷിക്കുന്നു..

Share news
error: Content is protected !!
Scroll to Top