കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായ് പിരിച്ച ഫണ്ടില്‍ അട്ടിമറി; യൂത്ത് ലീഗിനെതിരെ ആരോപണവുമായി മുന്‍ ദേശീയ സമിതിഅംഗം

കോഴിക്കോട്: കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായി യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചെന്നാണ് ആരോപണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്,സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം. 2019 ല്‍ പി കെ ഫിറോസ് നയിച്ച യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. രോഹിത് വെമുലയുടെ കുടുംബത്തിന് നല്‍കിയ 10 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയപ്പോള്‍ അഞ്ച് ലക്ഷം കത്വ ഫണ്ടില്‍ നിന്നും വകമാറ്റി. 2018 ല്‍ പിരിച്ച ഫണ്ടില്‍ നിന്നും ഒരു രൂപ പോലും കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറിയിട്ടില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മുസ്ലിം യൂത്ത് ലീഗിനെതിരെ ദേശീയ സമിതി അംഗം ഉയര്‍ത്തിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂസഫ് പടനിലം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ചിരുന്നു. ഇതെതുടര്‍ന് അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top