
മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ”കഥ ഇന്നുവരെ” സെപ്റ്റംബര്‍ 20നു പ്രദര്‍ശനത്തിനെത്തും. പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് നായികയായിട്ട് എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്.
നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ‘കഥ ഇന്നുവരെ’ നിര്‍മിക്കുന്നത്.
ഛായാഗ്രഹണം – ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്, സംഗീതം – അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി എഫ് എക്‌സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍- ടോണി ബാബു, സ്റ്റില്‍സ് – അമല്‍ ജെയിംസ്, ഡിസൈന്‍സ് – ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് – 10ജി മീഡിയ, പി ആര്‍ ഒ – എ എസ് ദിനേശ്, ആതിര ദില്‍ജിത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് ആണ് ഡിസ്ട്രിബൂഷന്‍. ഗള്‍ഫില്‍ ഫാര്‍സ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷന്‍ നിര്‍വഹിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




