എക്‌സൈസുകാര്‍ ചമഞ്ഞ് മദ്യവും പണവും തട്ടുന്ന സംഘത്തെ എക്‌സൈസ് തന്നെ പിടികൂടി

എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ബീവറേജ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്പന നടത്തുന്ന രണ്ടുപേരെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് പിന്‍തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. ഇവരില്‍ നിന്ന് 9 ലിറ്റര്‍ മദ്യവും ബജാജ് പള്‍സര്‍ ബൈക്കും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ മഖ്ബൂല്‍ ‘ ലജീദ് എന്നിവരാണ് പിടിയിലായത്

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ രാമനാട്ടുകര , കൂട്ടു മൂച്ചി , കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പലരില്‍ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതേ തുടര്‍ന്ന് പരപ്പനങ്ങാടി റെയ്ഞ്ച് ടീം ഒരു മാസത്തോളമായി ഇവരെ പറ്റി രഹസ്യാന്വേഷണം നടത്തി വരുന്നതിനിടയിലാണ് പിടിയിലായത് . ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top